ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. നടനും നർത്തകനുമായ അർജുന്റെ സഹോദരൻ അരുൺ സമീപകാലത്താണ് പുനർവിവാഹിതനായത്. വിദ്യയാണ് ഭാര്യ. വിദ്യയുടെയും രണ്ടാം വിവാമാണിത്. ആദ്യ ബന്ധത്തിൽ ഒരു മകളുണ്ട്.

ഇപ്പോഴിതാ, മകളെക്കുറിച്ച് വിദ്യ പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്.

ADVERTISEMENT

‘അവൾ എന്നും സന്തോഷമായിരിക്കുന്നിടങ്ങൾ. Thank God...
എന്നും എന്നെ അദ്‌ഭുതപെടുത്തിയവൾ. അവളെ കുറിച്ച് എഴുതണം എന്ന് തോന്നിയപ്പോൾ മനസ്സിലേക്ക് വന്ന ആദ്യ സംഭവം.
ഒരു ആറു വയസുകാരിക്ക് ഇത്രയും സാധിക്കുമോ എന്ന് എന്നെ അത്ഭുതപ്പെടുത്തിയ ദിനങ്ങളായിരുന്നു 2021-ലെ ജൂൺ മാസം.
എന്നെ ആശ്രയിച്ച് മാത്രം ജീവിച്ചിരുന്ന എന്റെ കുഞ്ഞ്,
ഒരു മാസം മുഴുവൻ — ഞാൻ ഇല്ലാതെ,
മറ്റൊരു വീട്ടിൽ കഴിയേണ്ടി വന്നു. തികച്ചും അവളെ സംബന്ധിച്ചു അപരിചിതം ആയ ഒരിടം
കോവിഡ് ബാധിച്ച് ICU-യിലും വെന്റിലേറ്ററിലുമായി
ഞാൻ ജീവനും മരണവും പോരാടിക്കൊണ്ടിരിക്കുമ്പോൾ,
എന്റെ മോൾ ചിന്നുചേച്ചിയുടെ വീട്ടിൽ ആയിരുന്നു.
ദൈവം പല രൂപത്തിൽ ഞങ്ങൾക്ക് കൈത്താങ്ങായി. Thank you ചിന്നു ചേച്ചി.
ആ സമയത്താണ് എന്റെ മോൾ
മനസ്സിൽ നിന്നും ഉത്തരവാദിത്വപെട്ട പലരെയും എടുത്ത് കളഞ്ഞത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സഹായത്തെക്കാൾ ദ്രോഹിച്ചവരെ...
പിന്നീട് ഒരിക്കലും അവരെക്കുറിച്ച് ചോദിച്ചിട്ടില്ല, അന്വേഷിച്ചിട്ടില്ല.
ഞാൻ മടങ്ങിയെത്തിയപ്പോൾ ശരിക്കും ഞെട്ടി —
എന്റെ കുഞ്ഞ് എല്ലാം സ്വന്തമായി ചെയ്യാൻ പഠിച്ചിരിക്കുന്നു.
നാലു വർഷങ്ങൾ കഴിഞ്ഞിട്ടും,
ഇപ്പോഴും അവൾ പറയുന്നു:
“അമ്മ, കോവിഡ് കാലം ഓർക്കണ്ട… മറന്നുപോകട്ടെ.”.– വിദ്യ കുറിച്ചു. ഒപ്പം കുടുംബത്തോടും ബന്ധുക്കളോടുമൊപ്പമുള്ള ചിത്രങ്ങളും വിദ്യ പോസ്റ്റ് ചെയ്തു.

ADVERTISEMENT
ADVERTISEMENT