‘മോതിരം പരസ്പരം കൈമാറി’; പ്രതിശ്രുത വരന്റെ മുഖം മറച്ച് അമേയ, ആളെ കണ്ടുപിടിച്ച് ആരാധകർ

Mail This Article
×
നടി അമേയ മാത്യു വിവാഹിതയാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം അമേയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. കിരൺ കാട്ടികാരനാണ് വരൻ. പ്രണയവിവാഹമാണ്.
ആദ്യം പ്രതിശ്രുത വരൻ ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വിവാഹമോതിരം കൈമാറിയ ചിത്രം കിരണും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഒരു പ്രേക്ഷകനാണ് പ്രതിശ്രുത വരന്റെ വിവരങ്ങള്‍ കണ്ടെത്തിയതും.
‘മോതിരങ്ങള്‍ പരസ്പരം കൈമാറി’ എന്ന കുറിപ്പോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ അമേയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ അമേയ 'കരിക്ക്' വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചു.