ADVERTISEMENT

തന്റെ ജീവിതത്തിൽ കൂട്ടായി നിൽക്കുന്ന പങ്കാളിയെക്കുറിച്ച് ബിഗ് ബോസ് മത്സരാർഥിയുമായിരുന്ന ഐശ്വര്യ സുരേഷ് പലവട്ടം മനസുതുറന്നു സംസാരിച്ചിട്ടുണ്ട്. ജീവിതത്തെ ആഘോഷമായി കാണുന്ന ഐശ്വര്യയുടെ പങ്കാളി ആരെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകളും നിറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഗ്ബോസിലെ ജനപ്രിയ താരങ്ങളിൽ ഒരാളായിരുന്നു ലച്ചുവെന്ന ഐശ്വര്യ തന്റെ പാർട്ണറെ തന്റെ പ്രിയപ്പെട്ടവർക്കായി പരിചയപ്പെടുത്തുകയാണ്. മുംബൈ സ്വദേശിയായ ശിവാജിയാണ് ഐശ്വര്യയുടെ പങ്കാളി. ശിവാജി സംവിധായകനും ഫോട്ടോഗ്രാഫറുമാണെന്ന് ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈയിൽ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ. ബിഗ് ബോസിലെ തന്റെ പ്രിയപ്പെട്ട മത്സരാർഥികളെ കുറിച്ചും ലച്ചു മനസു തുറന്നു. ശ്രുതി, റിനോഷ്, ദേവു തുടങ്ങിയവരുമായി നല്ല ബന്ധമാണുള്ളതെന്ന് ലച്ചു പറയുന്നു. അഖിൽ മാരാർ, ശോഭ, മിഥുൻ തുടങ്ങിയവരും നന്നായി പെർഫോം ചെയ്യുന്നുണ്ടെന്നും ലച്ചു പറയുന്നു. തിങ്കളാഴ്ച നിശ്ചയത്തിലെ കാമിയോ റോളിനു ശേഷം സിനിമയില്‍ സജീവമാകാൻ ഒരുങ്ങുകയാണെന്നും അതിനു മുന്നോടിയായി നടൻ അക്ഷയ് രാധാകൃഷ്ണനൊപ്പമുള്ള മ്യൂസിക് വിഡിയോ ഉടൻ റിലീസ് ചെയ്യുമെന്നും ഐശ്വര്യ പറഞ്ഞു.

ADVERTISEMENT

ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം ഇരൈവനിലും ലച്ചു അഭിനയിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ കളി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സെയ്ഫ്, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ.

അഭിനേത്രി എന്നതിനപ്പുറം മോഡലിങ് രം​ഗത്തും തന്‍റെ മികവ് തെളിയിച്ച ആളാണ് ഐശ്വര്യ സുരേഷ് എന്ന ലച്ചു. പെരമ്പാമ്പിനെ ശരീരത്തില്‍ ചുറ്റിക്കൊണ്ടുള്ള ഇവരുടെ നഗ്ന ഫോട്ടോഷൂട്ട് ഇന്‍സ്റ്റ​ഗ്രാമില്‍ വൈറല്‍ ആയിരുന്നു. കേരളത്തില്‍ ജനിച്ച് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍​ഗില്‍ വളര്‍ന്ന ആളാണ് ഐശ്വര്യ. നടി, മോഡല്‍ എന്നതിനൊപ്പം നര്‍ത്തകിയുമാണ്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT