Wednesday 01 February 2023 11:36 AM IST

‘ലിവിങ് ടുഗതർ എന്ന് പറയാവുന്നത്ര അടുപ്പം, എന്നെ വിട്ടുപോകുമെന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല’

Rakhy Raz

Sub Editor

arya-141

തന്റെ ജീവിതത്തിലെ വേദനിപ്പിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് ആര്യ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. തന്റെ പ്രണയ നഷ്ടത്തെക്കുറിച്ചും ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങളെക്കുറിച്ചും താരം പറഞ്ഞ വാക്കുകൾ ചുരുങ്ങിയ സമയം കൊണ്ട് വൈറലാകുകയും ചെയ്തു. 2021ൽ വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളെക്കുറിച്ച് താരം തുറന്നു സംസാരിച്ചിരുന്നു. മകളെ ഹൃദയത്തോടു ചേർത്തു നിർത്തി ആര്യ പറഞ്ഞ വാക്കുകൾ ഇതാ..

മകള്‍ ഖുശിയുടെ എട്ടാം പിറന്നാള്‍. തന്റെ കരിയറിലെ മികച്ച എപ്പിസോഡ് എന്നു വിശേഷിപ്പിക്കാവുന്ന റിയാലിറ്റി ഷോയുെട തിരക്കിലാണ് ആര്യ. അപ്പോഴും തന്റെ അഭാവം മകൾക്ക് ഒരു വിഷമവും ഉണ്ടാക്കില്ല എന്ന് ആര്യക്ക് ഉറപ്പായിരുന്നു. കാരണം മകള്‍ ആ പിറന്നാള്‍ ആടിത്തിമിര്‍ത്ത് ആഘോഷിക്കുന്നത് അവളുെട അച്ഛന്‍ രോഹിതിനൊപ്പമാണ്.

വേർപിരിഞ്ഞവർ പരസ്പരം ചെളിവാരിയെറിയുന്നതാണ് പൊതുവേ കാണാറുള്ളതെങ്കിലും ആര്യയും രോഹിതും വ്യത്യസ്തരാണ്. മകളുടെ കാര്യത്തിൽ ഇരുവരും ഏറ്റവും ഉത്തരവാദിത്തവും ശ്രദ്ധയും നൽകുന്നു. ‘‘മകളെ ഒറ്റയ്ക്കു വളർത്തുന്ന ഓരോ അമ്മയും മനസ്സിലാക്കേണ്ട കാര്യമാണ് അച്ഛൻ എന്ന അവളുടെ അവകാശത്തെപ്പറ്റി. എനിക്ക് ആ ബോധ്യം നല്ലതുപോലെ ഉണ്ട്. ഞാനും രോഹിതും വേർപിരിഞ്ഞെങ്കിലും ഖുശിക്ക് എല്ലാവരും ഉണ്ടാ കണം, അവളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം, അതിലെനിക്കു നിർബന്ധമുണ്ട്.’’

മകളുമായി ആദ്യ ഫോട്ടോ ഷൂട്ട്

‘‘മകൾ‌ക്കൊപ്പം ഞാനിതുവരെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പക്ഷേ, ഇത്തവണ കൂടെക്കൂട്ടി. ഈ അവസരത്തിൽ എനിക്ക് ഇവളുണ്ട് എന്നുറക്കെ പറയാൻ തോന്നുന്നു.’’ ആര്യ, ഖുശിയെ ഒന്നൂടെ േചര്‍ത്തുപിടിച്ചു. ഖുശി എ ന്നാണ് എല്ലാവരും വിളിക്കുന്നതെങ്കിലും േറായ എന്നാണ് മകളുെട ശരിയായ പേര്. സ്േനഹം നിറഞ്ഞ ഈ നാലക്ഷരങ്ങള്‍ ആര്യയുെട കയ്യില്‍ പച്ചകുത്തിയിട്ടുമുണ്ട്.

‘‘ഇപ്പോൾ ക്ലാസുകൾ ഓൺലൈനായതു കൊണ്ട് അ വളും ഫ്രീയാണ്. ഒരുമിച്ചിരിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. വെറുതേ മടിപിടിച്ചിരിക്കുന്ന എന്നെക്കൊ ണ്ട് ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യിക്കുന്നത് ഇവളാണ്. അ വളുടെ സന്തോഷമാണ് എന്റെയും സന്തോഷം. മോളുമായി വളരെ അടുക്കുകയും അവളോട് ഇണങ്ങുകയും ചെയ്തതുകൊണ്ടു മാത്രമാണ് ആദ്യവിവാഹം വേർപിരിഞ്ഞതിനു ശേഷം മറ്റൊരു പ്രണയത്തെ ഞാൻ മനസ്സിലേക്ക് എടുത്തതു പോലും.

പണ്ട് ഷൂട്ടിനും പ്രോഗ്രാമുകൾക്കും പോകുമ്പോൾ മോ ളെ എന്റെ അമ്മയുടെ അടുത്താക്കും. എന്റെ തിരക്കൊക്കെ അവള്‍ക്കു കുട്ടിക്കാലത്തേ അറിയാം. എല്ലാ സാഹചര്യങ്ങളുമായും അവള്‍ പെട്ടെന്നു െപാരുത്തപ്പെടും. എന്നെ ബുദ്ധിമുട്ടിക്കുന്ന ഒരു ചോദ്യം പോലും ഇന്നുവരെ ചോദിച്ചിട്ടില്ല. ഇപ്പോൾ ഒന്‍പതു വയസ്സായി. നാലാംക്ലാസിൽ പഠിക്കുന്നു. അവളുടെ വളർച്ചയുടെ പ്രധാന ഘട്ടമാണ്. അതിനാൽ കഴിവതും ഞാൻ കൂടെ വേണം.

ഖുശിക്ക് എല്ലാ ആഘോഷവും

അമ്മയുെടയും അച്ഛന്‍റെയും വീട്ടിലെ ആ ഘോഷങ്ങളാണ് അവളുെട സന്തോഷം. ദീപാവലിക്കാലം തുടങ്ങുമ്പോഴേ മോൾ രോഹിതിന്റെ വീട്ടിലായിരിക്കും. അവധിക്കാലത്ത് രോഹിതിനൊപ്പവും എന്റെയൊപ്പവും മാറിമാറി നിൽക്കും.

രോഹിതുമായി ഇപ്പോഴും നല്ല സൗഹൃദം ഉണ്ടെനിക്ക്. ‘ഏതു പാതിരാത്രിയിലും എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം’ എന്നൊരു ഉറപ്പും തന്നിട്ടുണ്ട്.

എെന്‍റ ജീവിതത്തിലേക്ക് ഒരാള്‍ കടന്നു വരുന്നു എന്നു െവളിപ്പെടുത്തുകയും പിന്നീടതു നഷ്ടപ്പെടുകയും െചയ്തപ്പോള്‍ ഉണ്ടായ മാനസികസംഘര്‍ഷം വളരെ വലുതാണ്. കുറേ വിവാദങ്ങളും കത്തിപ്പടര്‍ന്നു. േവദനിപ്പിക്കുന്ന പ്രതികരണങ്ങളും ഉണ്ടായി.

ഞാൻ മൂഡ് ഓഫ് ആയ ആ സമയത്ത് രോഹിത് ആണ് നല്ല സപ്പോർട്ട് തന്നത്. ഞങ്ങൾ ഫോണിൽ ഒന്നൊന്നര മണിക്കൂറോളം ആ ദിവസങ്ങളില്‍ സംസാരിച്ചു. എങ്കിലും വീണ്ടും ഒന്നിച്ചു ജീവിക്കുക പ്രയാസമാണ്. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടേതായ വഴിയിൽ മുന്നേറിക്കഴിഞ്ഞു. ജീവിതത്തിൽ മറ്റൊരാളെ കണ്ടെത്താനുള്ള സ്വാതന്ത്ര്യം ഞങ്ങൾ രണ്ടുപേരും പരസ്പരം കൊടുത്തിട്ടുണ്ട്. പരസ്പരം പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ടുള്ള നല്ല ഒരു ബന്ധമാണ് ഇന്ന് അത്.

അത്ര പൊട്ടിയൊന്നുമല്ല, ഞാന്‍

സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരാളുമായി ജീവിതം പങ്കുവയ്ക്കാൻ ഏതു െപണ്‍കുട്ടിയാണ് െകാതിക്കാത്തത്. ഖുശിക്ക് കൂട്ടായി ഒരു കുഞ്ഞു കൂടി വേണം എന്നുമുണ്ടായിരുന്നു. ആദ്യ വിവാഹം പിരിഞ്ഞു കഴിഞ്ഞ് ജാൻ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ ഇ തൊക്കെയായിരുന്നു മനസ്സില്‍. പക്ഷേ, എല്ലാം തകര്‍ന്നു.

ബഡായി ബംഗ്ലാവാണ് എനിക്ക് ഏറ്റവും പ്രശസ്തി േനടിത്തന്ന പ്രോഗ്രാം. വ ളരെ സ്റ്റൈലിഷ് ആയ, പൊട്ടത്തരം മാത്രം പറയുന്ന ആ കഥാപാത്രത്തെ കണ്ടു പ്രേക്ഷകരില്‍ പലരും യഥാർഥ ഞാൻ അങ്ങനെയാണെന്ന് വിശ്വസിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയപ്പോൾ ആ ധാരണ മാറി.

റിയാലിറ്റി ഷോയിലെ എെന്‍റ ചില പ്രകടനങ്ങളും സ്വഭാവവുമാണ് ജാനുമായുള്ള ബന്ധം മുറിയാന്‍ കാരണം എന്നു ചിലര്‍ കുറ്റപ്പെടുത്തിയിരുന്നു. അതു ശരിയല്ല. അകലുന്നുവെന്ന തോന്നൽ അതിന് മുൻപേ ഉണ്ടായിരുന്നു. ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിലിടുന്നതൊക്കെ ഞാൻ പരിപാടിക്കു പോകും മുൻപേ തന്നെ അനുവദിക്കാതെയായി. എന്നാല്‍ ജാൻ അകന്നു എന്ന ധാരണ എനിക്കു കിട്ടിയത് പരിപാടിക്കു ശേഷമായിരുന്നു എന്നു മാത്രം. എന്നെ വിട്ടുപോകുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

മൂന്നു വർഷത്തോളമായി നിലനിൽക്കുന്ന ഒരു ബന്ധമായിരുന്നു അത്. ലിവിങ് ടുഗതർ എന്ന് പറയാവുന്നത്ര അടുപ്പം. ജാന്‍ ദുബായ്‌യിലാണ് സ്ഥിരതാമസമെങ്കിലും നാട്ടില്‍ വരുമ്പോള്‍ എന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്റെ അമ്മ, കുഞ്ഞ് അനിയത്തി എന്നിവരുമായെല്ലാം നല്ല അടുപ്പം പുലർത്തിയിരുന്നു. എന്നെക്കാൾ നന്നായി മോളെ ‘കെയർ’ ചെയ്യുന്നു എന്നു പോലും തോന്നിയിരുന്നു. റിയാലിറ്റി േഷാ പൂർത്തിയാക്കി തിരികെ വന്നാലുടൻ കല്യാണം എന്നായിരുന്നു പ്ലാന്‍. പക്ഷേ, പിന്നീടു കാര്യങ്ങൾ മാറി മറിഞ്ഞു. അകന്നു നിന്നതിന്റെ അടുപ്പക്കുറവ് ആകാം എന്നാണ് ആദ്യം കരുതിയത്. പരിചയപ്പെട്ട ശേഷം ഇത്രയും കാലയളവ് ഒരു ആശയവിനിമയവും ഇല്ലാതെ നിന്നത് ആദ്യമായാണ്. എന്റെ മുപ്പതാം പിറന്നാൾ ജാനിനൊ പ്പം ആഘോഷിക്കാം, എല്ലാ പരിഭവവും തീർക്കാം എന്നു കരുതി ദുബായിലേക്കു പോയി.

പക്ഷേ, ആ യാത്ര എനിക്കു തന്നത് വലിയ കുറേ അനുഭവങ്ങളായിരുന്നു. ജാന്‍ എനിക്കു നഷ്ടപ്പെടുകയാണെന്നു മനസ്സിലായി. കൊറോണ കടുത്ത് നിൽക്കുന്ന അവസരത്തിൽ, കുഞ്ഞിനെ ഒറ്റയ്ക്കാക്കി ദുബായിലേക്ക് പോ യതോര്‍ത്ത് ഏറെ സങ്കടപ്പെട്ടു.

ഒരു കൂട്ട് ഞാൻ ആഗ്രഹിക്കുന്നു

ഒരു വർഷത്തോളം എടുത്താണ് ഞാൻ എന്നെ പഴയ ഞാനാക്കിയത്. നമ്മളെ വേണ്ടാത്ത ഒരാളെ ഓർത്തു സങ്കടപ്പെട്ട് എന്തിനു ജീവിതം മോശമാക്കണം എന്നു തോന്നി. ‘പോയതു പോട്ടേ’ എന്നു വയ്ക്കാൻ മനസ്സ് പാകമായി.

ഏതു പ്രതിസന്ധിയിലും കരിയറിന്റെ കാര്യത്തിലും മ കളുടെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല ഞാൻ. പതിനഞ്ച് വർഷം മുൻപ് വളരെ പോപ്പുലർ ആയിരുന്ന വാൽ ക്കണ്ണാടി എന്ന പ്രോഗ്രാം വളരെ വ്യത്യസ്തമായി തിരികെയെത്തുമ്പോൾ ഞാനും അതിന്റെ ഭാഗമാണ് എന്നതാണ് പുതിയ സന്തോഷം. സ്റ്റാർട്ട് മ്യൂസിക് എന്ന പ്രോഗ്രാം ആദ്യത്തെയും രണ്ടാമത്തെയും സീസൺ ഞാനാണ് ചെയ്തിരുന്നത്. അങ്ങനെയങ്ങനെ ജീവിതം തിരക്കിലേക്കു മാറുകയാണ്.

പിന്നെ, ബുട്ടിക്കിെന്‍റ കാര്യങ്ങളുമുണ്ട്. എെന്‍റ േപരിെല ‘എ’ മകളുെട േപരിനാടു ചേര്‍ത്താണ് ബുട്ടിക്കിന് ‘അറോയ’ എന്നു േപരിട്ടത്. ഞാനിപ്പോഴും ശുഭാപ്തി വിശ്വാസക്കാരിയാണ്. ഇനിയും നല്ലയൊരാൾ എെന്‍റ ജീവിതത്തിലേക്കു വന്നു ചേരും എന്ന പ്രതീക്ഷയുണ്ട്. അത് തീർച്ചയായും ഖുശിയുടെ സന്തോഷം കൂടി പരിഗണിച്ചുകൊണ്ട് ആയിരിക്കുകയും ചെയ്യും.

രാഖി റാസ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ