ADVERTISEMENT

നാല്‍പതാം പിറന്നാൾ ആഘോഷിക്കുന്ന ഭർത്താവ് ജെറിന് ആശംസകൾ നേർന്ന് രസകരമായ ഒരു വിഡിയോയും കുറിപ്പും പങ്കുവച്ച് മലയാളത്തിന്റെ പ്രിയമിനിസ്ക്രീൻ താരം അശ്വതി.

ഭർത്താവിനെ മുന്നിലിരുത്തി ‘നിന്റെ പിന്നാലെ നടന്നതിൽ പിണങ്ങല്ലേ നീ...’ എന്ന പാട്ടിന് നൃത്തം ചെയ്യുകയാണ് വിഡിയോയിൽ അശ്വതി. ‘അങ്ങനെ നാൻ സിനിമ കാണിച്ചു തന്നു... പലഹാരങ്ങൾ തന്നു... പിന്നെന്തു വേണം. നാല്‍പതാം വയസിനു ആശംസകൾ. ജീവിതം ആരംഭിക്കുന്നത് നാല്‍പതുകളില്‍ ആണെന്നല്ലേ പറയാറ്...ആസ്വദിക്കൂ!!!! ജീവിതകാലം മുഴുവൻ നല്ല ഭക്ഷണവും സന്തോഷവും നിലക്കാത്ത ചിരിയും ലഭിക്കാൻ ഇടയാകട്ടെ’ എന്നാണ് അശ്വതി കുറിച്ചത്.

ADVERTISEMENT

അല്‍ഫോണ്‍സാമ്മ, കുങ്കുമപ്പൂവ് തുടങ്ങിയ നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി എന്ന പ്രസില്ല ജെറിൻ. കുറച്ചു കാലങ്ങളായി അഭിനയത്തില്‍ നിന്നു മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.

യു എ ഇ യില്‍ ബിസിനസ്സ് ചെയ്യുകയാണ് ജെറിൻ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT