ജിമ്മില്‍ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച്, കുറിപ്പുമായി നടി ബീന ആന്റണി. ‘പുതിയ വര്‍ഷത്തിന്റെ തുടക്കം. കേക്കും വൈനും എന്നെ തകര്‍ത്തുകളഞ്ഞു. വീണ്ടും പരിശ്രമം തുടരുന്നു’എന്ന കുറിപ്പോടെയാണ് വർക്കൗട്ടിനിടെ പകർത്തിയ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജിമ്മില്‍ ജോയിന്‍ ചെയ്തതിനെക്കുറിച്ചും, ശരീരഭാരം കുറച്ചതിനെക്കുറിച്ചുമൊക്കെ നേരത്തെ വിഡിയോകളില്‍ താരം പറഞ്ഞിരുന്നു. രശ്മി സോമന്‍ അടക്കമുള്ള സഹപ്രവർത്തകരും ആരാധകരും ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.