ADVERTISEMENT

പതിറ്റാണ്ടുകളായി മലയാള സിനിമയിലും മിനി സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയാണ് ബീന ആന്റണി. നിലവിൽ സീരിയൽ രംഗത്താണ് താരം കൂടുതൽ സജീവം. ബീനയുടെ ഭർത്താവ് മനോജും അഭിനയരംഗത്തുണ്ട്.

ഇപ്പോഴിതാ, ബീന ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും കുറിപ്പുമാണ് വൈറല്‍. കടുത്ത പനിയായിട്ടും അത് വകവയ്ക്കാതെ ഡബ്ബിങ് ജോലികൾ ചെയ്യുന്ന ബീന ആന്റണിയുടെ ഫോട്ടോയാണിത്.

ADVERTISEMENT

‘എത്ര വയ്യെങ്കിലും എന്റെ ജോലി ചെയ്തെ പറ്റൂവെന്ന അവസ്ഥയാണ് സീരിയൽ.... റെസ്റ്റ് എടുത്ത് ഇരിക്കാൻ പറ്റില്ല. എപ്പിസോഡ് മുടങ്ങും. പിന്നെ എല്ലാം ഈശ്വരനെ ഏൽപ്പിച്ചിരിക്കുകയാണ്. പുള്ളിക്ക് എല്ലാം അറിയാം. കുറച്ച് ദിവസങ്ങളായി വൈറൽ ഫീവറിന്റെ പിടിയിലാണ്...’ ചിത്രത്തിനൊപ്പം ബീന ആന്റണി കുറിച്ചു.

ബീന ആന്റണിയുടെ കുറിപ്പിനു താഴെ നിരവധിയാളുകൾ കമന്റുകളുമായി എത്തി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT