മിനിസ്ക്രീൻ താരം കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരുക്ക്. തിരുവനന്തപുരം തമ്പാനൂരില്‍ വച്ച് കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 10.30നായിരുന്നു അപകടം.
കാലിന് ഗുരുതരമായി പരിക്കേറ്റ കാർത്തിക് പ്രസാദിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്ടേക്ക് പോകാൻ തമ്പാനൂർ ബസ് സ്റ്റാൻഡിലേക്ക് പോകവേ വഴിയരികിൽ നിന്ന കാർത്തിക്കിനെ പിന്നാലെയെത്തിയ ബസ് ഇടിച്ചിടുകയായിരുന്നു.