തകർപ്പൻ നൃത്തവുമായി മേഘ്നയും അമ്മയും, ഗംഭീരമായെന്ന് ആരാധകർ
Mail This Article
×
അമ്മയ്ക്കൊപ്പം നൃത്തം ചെയ്യുന്ന തന്റെ ഒരു മനോഹര വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മിനിസ്ക്രീൻ താരം മേഘ്ന വിന്‍സെന്‍റ്. ‘ഒറ്ററൂപ തരേൻ...’ എന്ന സൂപ്പർഹിറ്റ് തമിഴ് ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടു വയ്ക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി ആളുകളാണ് ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തുന്നത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മേഘ്ന. ഒന്നു രണ്ടു സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.