ജനപ്രിയ സീരിയൽ രചയിതാവും നാടകകൃത്തുമായ കെ.സി.ജോർജിന് വിട നൽകി കലാകേരളം. 51 വയസ്സായിരുന്നു. സംസ്ഥാന നാടക അവാർഡ് ജേതാവും നാടക രചയിതാവുമായ കട്ടപ്പന കുമ്പുക്കൽ കെ.സി. ജോർജ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിന്റെ ‘ചന്ദ്രികാവസന്തം’ എന്ന നാടകത്തിലൂടെ സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പ്രൊഫഷണൽ നാടക മത്സരത്തിൽ കെ.സി. ജോർജ് മികച്ച
നാടകകൃത്തായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2010 ൽ കോഴിക്കോട് സാഗർ കമ്മ്യൂണിക്കേഷൻസിന്റെ
‘കുമാരൻ ഒരു കുടുംബനാഥൻ’ എന്ന നാടകത്തിനു മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത സ്ത്രീപദം, ജീവിത നൗക, കല്ല്യാണി എന്നിവ ജോര്‍ജ് എഴുതിയ സീരിയലുകളാണ്. സംപ്രേഷണം ചെയ്യുന്ന ‘സ്വയംവരം’ എന്ന പരമ്പരയുടെ സംഭാഷണവും ജോര്‍ജിന്റേതാണ്.
ഭാര്യ – ബീന, മക്കൾ – ജെറോം, ജെറിറ്റ്.