ഫാമിലി മൂഴുവൻ കിടിലൻ വൈബോട് വൈബ്. ട്രെൻഡിങ്ങിലുള്ള രജനി ചിത്രം വേട്ടയ്യനിലെ മനസിലായോ പാട്ടിനൊപ്പം കിടുക്കാച്ചി സ്റ്റെപ്പുകളുമായി എത്തിയിരിക്കുകയാണ് കൃഷ്ണ കുമാറിന്റെ കുടുംബം.
മകൾ ദിയയ്ക്കും മരുമകൻ അശ്വിനുമൊപ്പം തകർപ്പൻ ചുവടുകളുമായാണ് നടൻ കൃഷ്ണകുമാർ എത്തിയിരിക്കുന്നത്. എന്നാൽ കൂട്ടത്തിൽ എല്ലാവരുടെയും ഹൃദയം കവർന്നത് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. ഡാൻസിനിടയിലേക്ക് കിടിലൻ എൻട്രിയും എനർജിയോടെയുമാണ് സിന്ധു എത്തുന്നത്. ദിയയുടെയും അശ്വിന്റെയും രസിപ്പിക്കും പ്രകടനവും ചർച്ചയായിക്കഴിഞ്ഞു.
സെപ്റ്റംബർ ആദ്യ വാരമായിരുന്നു ദിയ–അശ്വിൻ വിവാഹം. ഇപ്പോൾ കൃഷ്ണകുമാറും കുടുംബവും ബാലി യാത്രയിലാണ്. അതിനിടെയാണ് രസകരമായ റീൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ റീലിനു നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.
രജനികാന്തും മഞ്ജുവാരിയരും ആറാടിയ ‘മനസ്സിലായോ’ ഗാനത്തിനു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. യൂട്യൂബിൽ തരംഗമായ ഗാനം കോടിക്കണക്കിന് ആസ്വാദകരെ നേടി ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്.