ആദ്യത്തെ കൺമണി ജനിച്ചതിന്റെ സന്തോഷം പങ്കുവച്ച് നർത്തകിയും നടിയുമായ മാളവിക കൃഷ്ണദാസ്. കഴിഞ്ഞ ദിവസമാണ് മാളവികയ്ക്കും ഭർത്താവ് തേജസ് ജ്യോതിയ്ക്കും മകൾ പിറന്നത്.
‘ഞങ്ങളുടെ കുഞ്ഞുമാലാഖയുടെ മുഖം കണ്ടതും വേദനയെല്ലാം മാഞ്ഞുപോയി. ഈ സമയങ്ങളിലെല്ലാം ഭർത്താവ് എന്റെ തൊട്ടരികിലുണ്ടായിരുന്നു. തീർച്ചയായും, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം’ മാളവിക സോഷ്യൽ മീഡിയയിൽ കുറിച്ചു. ഡെലിവറി ദിവസത്തെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ മിനി വ്ലോഗും ഒപ്പം പങ്കുവച്ചിട്ടുണ്ട്.
മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നർത്തകിയും അഭിനേത്രിയുമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിലെ സഹതാരമായിരുന്നു തേജസ്. സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു.