ADVERTISEMENT

നടൻ രാഹുൽ രവിയ്ക്കെതിരെ ചെന്നൈ പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. രാഹുൽ ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ ലക്ഷ്മി എസ്. നായർ നൽകിയിരിക്കുന്ന പരാതിയിലാണ് നടപടി. രാഹുൽ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ.

2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ, പൊലീസിന്റെയും അപ്പാർട്ട്മെന്‍റ് അസോസിയേഷൻ അംഗങ്ങളുടെയും സാന്നിധ്യത്തിൽ മറ്റൊരു സ്ത്രീയുമായി രാഹുലിനെ സ്വന്തം അപ്പാർട്മെന്റിൽ നിന്നു ലക്ഷ്മി പിടികൂടിയെന്നും എഫ്ഐആറിൽ പറയുന്നു.

ADVERTISEMENT

മോഡലായിരുന്ന രാഹുൽ ‘പൊന്നമ്പിളി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് തമിഴിൽ സജീവമായി. സിനിമകളിലും അഭിനയിച്ചു. ‘നന്ദിനി’ എന്ന ഹിറ്റ് സീരിയലിൽ പ്രധാന കഥാപാത്രമായി എത്തിയതോടെ താരമായി. ഇപ്പോൾ സൺ ടിവിയിൽ ‘കണ്ണാണകണ്ണേ’ എന്ന സീരിയലിൽ അഭിനയിക്കുകയാണ്.

സ്ഥിരമായി ലക്ഷ്മിയെ രാഹുൽ മർദ്ദിക്കാറുണ്ടെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്. കേസിൽ, മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബർ 3 ന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായാണ് തമിഴ് മാധ്യമങ്ങളിലെ വാർത്ത.

ADVERTISEMENT

ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുൽ ആരോപിക്കുന്നത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും ഇത് അപലപനീയമായി കണക്കാക്കുന്നുവെന്നും ഹൈക്കോടതി അറിയിച്ചു.

2020ലാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്.

ADVERTISEMENT
ADVERTISEMENT