നടനും ഡാൻസറുമായ ഋഷി എസ് കുമാറിന്റെയും ഡോ. ഐശ്വര്യ എസ് കുമാറിന്റെയും വിവാഹം അടുത്തിടെയായിരുന്നു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും.
ഇപ്പോഴിതാ, തങ്ങളുടെ ഹണിമൂൺ യാത്രയുടെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഋഷി. ‘മാലിദ്വീപിലെ ഹണിമൂൺ’ എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധിയാളുകളാണ് വിഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.