Monday 04 November 2024 02:13 PM IST : By സ്വന്തം ലേഖകൻ

ഗംഭീര മേക്കോവറിൽ റോബിൻ രാധാകൃഷ്ണൻ: വിഡിയോ വൈറൽ

robin

ശരീരഭാരം കുറച്ച് ഗംഭീര മേക്കോവറിൽ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. റോബിന്റെ ബിഫോർ - ആഫ്റ്റർ മേക്കോവർ വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്.

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ റോബിനു സാധിച്ചു. ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്.

നടിയും സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ പ്രതിശ്രുത വധു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.