ശ്രീഗുരുവായൂരപ്പന്‍, ഓട്ടോഗ്രാഫ് എന്നീ സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. സീരിയല്‍ ലോകത്ത് സജീവമാകുന്ന കാലത്തായിരുന്നു ക്യാമറമാൻ മനോജുമായുള്ള താരത്തിന്റെ വിവാഹം. ജീവിതത്തില്‍ താന്‍ എടുത്ത ഏറ്റവും നല്ല തീരുമാനം അതായിരുന്നു എന്നാണ് ശ്രീക്കുട്ടി പറയുന്നത്.
പന്ത്രണ്ടാം വിവാഹവാര്‍ഷിക ദിനത്തില്‍, ‘my life time subscription.
11th anniversary’ എന്ന കുറിപ്പോടെയാണ് മകൾ വേദയ്ക്കും മനോജിനുമൊപ്പമുള്ള തന്റെ ഒരു വിഡിയോ താരം പോസ്റ്റ് ചെയ്തത്.
നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.