ADVERTISEMENT

മലയാളി പ്രേക്ഷകർക്ക് മുഖവുര ആവശ്യമില്ലാത്ത സാന്നിധ്യമാണ് യദുകൃഷ്ണൻ. ബാലനടനായി വന്ന് സിനിമയിലും സീരിയലിലും താരമായി വളർന്ന യദു പന്ത്രണ്ടാം വയസ്സിലാണ് തന്റെ ആദ്യ സിനിമയായ ‘വിവാഹിതരേ ഇതിലേ ഇതിലേ’യിൽ അഭിനയിച്ചത്. ഇപ്പോഴിതാ, അമ്മയുടെ വിയോഗത്തെത്തുടർന്ന് താരം പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘എന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രം. അമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി.
അറിവായ കാലം മുതൽ എന്റെ ശാരീരികവും മനസികവുമായ ശക്തി അമ്മയായിരുന്നു. ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാൾ. യാത്ര പോകുമ്പോൾ ഒരു മണിക്കൂർ ഇടവിട്ട് വരുന്ന ആ കോൾ, എവിടെ എത്തി മോനെ എന്ന ചോദ്യം, നീ വല്ലതും കഴിച്ചോ എന്ന കരുതൽ.
ഞാൻ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഉർജം. എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമീപ്യം... അതൊന്നും ഇനി ഇല്ല എന്നോർക്കുമ്പോൾ..........
അമ്മ പറയാറുള്ളതുപോലെ, മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസ്സവും.
അമ്മക്ക് ഒരായിരം ഉമ്മ ?
ആത്‍മവിന്റെ നിത്യശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കണം’.– അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT