20 വർഷങ്ങൾക്കുശേഷം വത്സലചേച്ചിക്കൊപ്പം; ഇളംകാറ്റുപോലെ മഞ്ജുവിന്റെ ഫെയ്സ്ബുക് പോസ്റ്റ്
Mail This Article
×
മലയാളസിനിമയിൽ ഒട്ടേറെ മികച്ച അമ്മ, മുത്തശ്ശി വേഷങ്ങൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് വത്സല മേനോൻ. 20 വർഷങ്ങൾക്കുശേഷം മഞ്ജു വാരിയറും വത്സല മേനോനും കണ്ടുമുട്ടിയത് കമൽച്ചിത്രം ’ആമി’യുടെ സെറ്റിൽ വച്ച്. സല്ലാപത്തിനും ദില്ലിവാല രാജകുമാരനും ശേഷം ഇരുവരും ഒരുമിച്ചഭിനയിക്കുന്ന സിനിമയാണ് 'ആമി’. വത്സല മേനോനെ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ സ്വന്തം ചേച്ചിയെ കണ്ട സന്തോഷമായിരുന്നു മഞ്ജുവിന്. ഫെയ്‌സ്ബുക്കിലൂടെ ആ സന്തോഷവും മഞ്ജു പങ്കുവച്ചു.
മഞ്ജുവിന്റെ ഫെയ്സ്ബുക് പോസ്റ്റ് വായിക്കാം;
ആറ്റുവഞ്ചി പോലെ ഓർമകളിൽ എന്നും പൂത്തുനിൽക്കുന്നുണ്ട്, ഒറ്റപ്പാലം. പാടങ്ങൾ കടന്നുവരുന്നൊരു കാറ്റ് മനസ്സിനെ സദാ തൊടുന്നു. രാധയും ഉണ്ണിമായയുമൊക്കെ ജീവിച്ചത് ഇവിടെയാണ്. 'ആമി' ഒറ്റപ്പാലത്തേക്കുള്ള മടക്കയാത്ര കൂടിയാകുന്നു. ഇതുപോലുള്ള ചില നല്ല നിമിഷങ്ങൾ കൂടി സമ്മാനിക്കുന്നുണ്ട് അത്.
വത്സലചേച്ചിയെ ആദ്യം കണ്ടത് സല്ലാപത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ്. പിന്നെ ദില്ലി വാല രാജകുമാരനിലും ഒരുമിച്ച് അഭിനയിച്ചു. 20 വർഷങ്ങൾക്കുശേഷമാണ് ചേച്ചിക്കൊപ്പം ഒരു ചിത്രം. കാലത്തിനൊരിക്കലും മായ്ച്ചുകളയാനാകില്ല ആ മുഖത്തെ വാത്സല്യഭാവം.