ബാഹുബലി 2 തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ നായകൻ പ്രഭാസിനൊപ്പം പോസ്റ്ററുകളിൽ ഇടം പിടിച്ച ഒരു താരമുണ്ട്, തൃശൂരിന്റെ സ്വന്തം ചിറയ്ക്കൽ കാളിദാസൻ എന്ന ആന. നായകനൊപ്പം തകർത്തഭിനയിച്ച കാളിദാസൻ ഇപ്പോൾ നാട്ടുകാർക്ക് ബാഹുബലി കാളിദാസനാണ്.
ചിറയ്ക്കൽ മധുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ചിറയ്ക്കൽ കാളിദാസൻ എന്ന കൊമ്പൻ. സിനിമ റിലീസായത് ഇപ്പോഴാണെങ്കിലും കാളിദാസന്റെ ഭാഗം 2016 ജനുവരിയിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ചിറ്റിലപ്പള്ളിക്കടുത്തുള്ള പുഴമ്പലം ക്ഷേത്രത്തിനടുത്തായിരുന്നു ഷൂട്ടിങ്.
രാജഭരണകാലത്തെ അലങ്കാരങ്ങൾ അണിഞ്ഞ് ഗംഭീര പ്രകടനമായിരുന്നു കാളിദാസന്റേത്. സംവിധായകൻ രാജമൗലിയുടെ മകൻ കാർത്തികേയ ആയിരുന്നു കാളിദാസന്റെ ദൃശ്യങ്ങൾ പകർത്താൻ തൃശൂർ എത്തിയത്.