നടൻ സലിം കുമാറിന്റെ മാസ്റ്റർപീസ് നൃത്തം ’ഷെര്‍ലക്ക് ടോംസി’ൽ; വിഡിയോ കാണാം
Mail This Article
റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്‌ത ‘ചതിക്കാത്ത ചന്തു’വിലെ ഡാൻസ് മാസ്റ്റർ വിക്രമിനെ ആരും മറന്നിരിക്കാൻ സാധ്യതയില്ല. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആ കഥാപാത്രത്തെ പിന്നീട് ട്രോളർമാർ ഏറ്റെടുത്തു. സലിം കുമാറിന്റെ മാസ്റ്റർപീസായ ’ഡാൻസ് മാസ്റ്റർ വിക്രമി’ന്റെ നൃത്തച്ചുവടുകളും രൂപഭാവങ്ങളും ആയിരക്കണക്കിന് ലൈക്കുകൾ ലഭിക്കുന്ന ട്രോളുകളായി മാറിയത് വളരെ പെട്ടെന്നാണ്. സിനിമയിറങ്ങി 13 വർഷങ്ങൾ പിന്നിടുമ്പോൾ അതേ നൃത്തച്ചുവടുകളുമായി സലിം കുമാർ വീണ്ടുമെത്തി.
ബിജു മേനോൻ നായകനായ ‘ഷെർലക് ടോംസ്’ എന്ന സിനിമയിലെ ‘പള്ളിക്കലച്ചന്റെ മോളേ’ എന്ന് തുടങ്ങുന്ന ഗാനത്തിലാണ് സലിം കുമാർ തന്റെ പ്രശസ്‌തമായ ഡാൻസ് സ്റ്റെപ്പുമായി വന്നിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ഈണം നൽകിയിരിക്കുന്നു. ഷാഫിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗ്ലോബൽ യുണൈറ്റഡ് മീഡിയ നിർമ്മിക്കുന്ന ‘ഷെർലക് ടോംസ്’ സെപ്‌റ്റംബർ 29ന് തിയറ്ററുകളിൽ എത്തും. വിഡിയോ കാണാം;