ADVERTISEMENT

പ്രശസ്ത ചലച്ചിത്രതാരം അഞ്ജലി നായരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹ്രസ്വചിത്രം ’എന്താ ഇങ്ങനെ?’ യൂട്യൂബിൽ റിലീസ് ചെയ്തു. വർത്തമാന സമൂഹത്തിനു നേരെ തിരിച്ചുപിടിക്കുന്ന കണ്ണാടിയാണ് ഈ ഹ്രസ്വചിത്രം. റിയലയ്സ് പ്രൊഡക്ഷൻ ഹൌസിന്റെ ബാനറിൽ സതീഷാണ് കഥയെഴുതിയിരിക്കുന്നത്.

ടി.ടി. ശ്രീനിവാസ് ക്യാമറ നിർവഹിച്ച ചിത്രത്തിൽ കാഞ്ചനാമ്മ, അഞ്ജലി നായർ, മീനാക്ഷി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. നടൻ സന്തോഷ് കീഴാറ്റൂരും സുപ്രധാന വേഷത്തിൽ എത്തുന്നു. കോമഡി നടന്മാരായ സുനിൽ വാലുത്തങ്കല്‍, ഷൈജു പുന്നപ്ര സിദിഖ് തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിരിക്കുന്നു. സെജോ ജോൺ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഹ്രസ്വചിത്രം കാണാം;

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT