ADVERTISEMENT

ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക് എത്തുകയാണ് നടി പ്രിയാരാമൻ. ഏറ്റവും പുതിയ വിശേഷങ്ങൾ നവംബർ രണ്ടാം ലക്കം ’വനിത’യുമായി പങ്കുവയ്ക്കുകയാണ് താരം. ഇനിയുമൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാറുണ്ടോ എന്ന് ’വനിത’യുടെ ചോദ്യത്തിന് പ്രിയയുടെ മറുപടി ഇങ്ങനെ;

"മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചു കൂടേയെന്ന് പലരും ചോദിക്കാറുണ്ട്. ഇനിയും  വിവാഹം  വേണമെന്നും വേണ്ടെന്നും ഞാനുത്തരം പറയില്ല. ഇന്നു സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമേ ഞാനോർക്കാറുള്ളൂ. ഇപ്പോഴിതാ സമയം രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു. വീട്ടിലെത്തണം. മക്കൾക്ക് ഭക്ഷണം കൊടുക്കണം, ഉറക്കണം... ഇതല്ലാതെ നാളെ എന്തു സംഭവിക്കുമെന്നോ അടുത്ത മാസം എന്തൊക്കെ ചെയ്യണമെന്നോ ഞാൻ പ്ലാൻ ചെയ്തു വയ്ക്കാറില്ല.

പിന്നെ, വിവാഹം ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒ ന്നായി തോന്നുന്നില്ല. അതിലൂടെ മാത്രമേ ജീവിതം പൂർണമാകൂ എന്നു വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. പുറത്തു നിന്നു വരുന്ന ഒരു ബന്ധത്തിനേ ഒരു വ്യക്തിയുടെ ജീവിത ലക്ഷ്യത്തെ മുഴുമിപ്പിക്കാനാകൂ എന്നു വിചാരിക്കുന്നത് തെറ്റാണ്. ഇന്നലെകളിലെ നിഴലിലും നാളെയുടെ ഫാന്റസിയിലും ഞാൻ  അഭിരമിക്കുന്നില്ല..."
പ്രിയാ രാമൻ പറയുന്നു.

ADVERTISEMENT

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT