ADVERTISEMENT

കേരളത്തിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്ന് മുൻനിരയിലെത്തിയ ശീതൾ ശ്യാമിനെ തേടി മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം മാനവീയത്തില്‍ സംഘടിപ്പിക്കുന്ന സ്ട്രീറ്റ് ഫിലിം ഫെസ്റ്റിവലായ 'നിഴലാട്ട'ത്തിലാണ് മികച്ച നടിയായി ശീതള്‍ ശ്യാം തിരഞ്ഞെടുക്കപ്പെട്ടത്. കുക്കു ബാബു സംവിധാനം ചെയ്ത 'അവള്‍ക്കൊപ്പം' എന്ന സിനിമയിലെ അഭിനയത്തിനാണ് ശീതളിനു പുരസ്‌കാരം ലഭിച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് ശീതൾ തന്റെ സന്തോഷം പങ്കുവച്ചത്.

ശീതളിന്റെ കുറിപ്പ് വായിക്കാം;

ADVERTISEMENT

"ഒരു നടിയാവുക, നടനാവുക (വാക്കുകൾ ശരിയല്ല ) എന്നത് ഒരു സ്വപ്നമായിരുന്നു നമ്മളെല്ലാവരും ഒരു തരത്തിൽ അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. അവളൊടൊപ്പം, എന്ന ചെറിയ സിനിമ ഒരു ലൈംഗിക തൊഴിലാളിയും ട്രാൻസ്ജെന്ററും തമ്മിലുള്ള ഉടൽ സൗഹ്യദത്തിന്റെ കഥ പറയുന്നു. പ്രസവിക്കാനും ആർത്തവം അനുഭവിക്കാനും കഴിയാത്ത ഒരു മനുഷ്യജീവിതത്തിന്റെ അവസ്ഥയും.. മാനവീയം വീഥിയിൽ നടന്ന നിഴലാട്ടം Fest ൽ എന്റെ കഥാപാത്രത്തിന് നല്ല അഭിനേതാവിനുള്ള അവാർഡ് ലഭിച്ചിരിക്കുന്നു. നിഴലാട്ടം ടീമിനും ജൂറിക്കും സന്തോഷം അറിയിക്കുന്നു. ഈ സിനിമ നിങ്ങൾ കാണണം പ്രോത്സാഹിപ്പിക്കണം.."

ADVERTISEMENT
ADVERTISEMENT
ADVERTISEMENT