ADVERTISEMENT

മാമുക്കോയ അഭിനയിച്ച ‘സുന്നത്ത് കല്യാണം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ജയകൃഷ്ണൻ, സിനി എബ്രഹാം, ശ്രീജ ദാസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രധാന കഥാപാത്രത്തിന്റെ ശബ്ദരൂപത്തിൽ സൈജു ഗോവിന്ദ് കുറുപ്പും ചിത്രത്തിന്റെ ഭാഗമാണ്. ഒരു മുസ്‌ലിം കുടുംബത്തിൽ സുന്നത്ത് കല്യാണം ചടങ്ങ് നടക്കുമ്പോൾ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളെ കുറിച്ചാണ് ഈ ഹ്രസ്വചിത്രം. രണ്ടു ദിവസം തികയും മുമ്പേ ഒരു ലക്ഷം വ്യൂസ് നേടി യൂട്യൂബിൽ ഇപ്പോൾ ചിത്രം ഹിറ്റാണ്.

 

ADVERTISEMENT

അൻസൽ ഓറഞ്ച് കഥയെഴുതി സംവിധാനം നിർവഹിച്ച ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹനാൻ മുഹമ്മദാണ്. സന്തോഷ് അനിമ ഛായാഗ്രഹണവും ജീവൻ ശങ്കർ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. റിനു റസാഖ് ആലപിച്ച “നിലാവും മാഞ്ഞക്കണ്” എന്ന പ്രൊമോഗാനവും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഗാനരചന നിർവഹിച്ചിരിക്കുന്നത് ഫൗസ്യ അബൂബക്കറാണ്. വിമൽ നാസറും റെനീഷ് ബഷീറും ചേർന്നാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. ശിഹാബ് സൈത്, സാദിഖ് മുഹമ്മദ്, മായീൻകുട്ടി, തമീം മുഹമ്മദ്, യൂസഫ് മുഹമ്മദ്, ഹൻസാൽ കെ.കെ എന്നിവർ ചേർന്നാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിട്ടുളളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT