ADVERTISEMENT

കൈ നിറയേ അവസരങ്ങളുമായി ‘ജൂൺ’ നായകൻ സർജാനോ ഖാലിദ്. മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന‘ബിഗ് ബ്രദര്‍’, ഗൗതം മോനോന്റെ വെബ് സീരിസ് എന്നിവയാണ് സർജാനോയെ തേടിയെത്തിയ പുത്തൻ അവസരങ്ങൾ. വൻ സംവിധായകർക്കൊപ്പം, പ്രമുഖ സംരംഭങ്ങളിലേക്കു ലഭിച്ച അവസരം സർജാനോയുടെ കരിയറിൽ വഴിത്തിരിവാകും.

‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ‘ബിഗ് ബ്രദറി’ ൽ മോഹൻലാലിന്റെ അനിയൻ വേഷത്തിലാണ് സർജാനോ. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. അനൂപ് മേനോനാണ് മോഹൻലാലിന്റെ മറ്റൊരു അനിയനാകുക. റെജിന കസാന്‍ഡ്രയാണ് ചിത്രത്തിലെ നായിക.

ADVERTISEMENT

ജയലളിതയുടെ ജീവിത കഥ പറയുന്ന വെബ് സീരിസിലാണ് സർജാനോ ഗൗതം മേനോനൊപ്പം പ്രവർത്തിക്കുക. രമ്യ കൃഷ്ണനും ഇന്ദ്രജിത് സുകുമാരനുമാണ് മറ്റു താരങ്ങൾ.

ജൂണിൽ രജിഷ വിജയനൊപ്പം തുടക്കക്കാരന്റെ പതർച്ചകളില്ലാത്ത പ്രകടനമായിരുന്നു സർജാനോ ഖാലിദിന്റെത്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT