ADVERTISEMENT

ആശംസയെന്നു പറഞ്ഞാൽ ദേ ഇങ്ങനെയിരിക്കണം. മലയാള സിനിമയെ ചരിഞ്ഞ തോളിലേറ്റിയ  നടന വിസ്മയത്തിന് മാലോകർ പിറന്നാൾ ആശംസ നേരുമ്പോൾ ഇതാ ഒരു വെറൈറ്റി ഐറ്റം. പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാലേട്ടന് കെഎസ്ആർടിസി കൊട്ടാരക്കര നൽകിയ പിറന്നാൾ ആശംസയിലാണ് സോഷ്യൽ മീഡിയയുടെ കണ്ണുടക്കി നിൽക്കുന്നത്.

മോഹൻലാലിന്റെ ചരിഞ്ഞുള്ള ആ സ്റ്റൈലൻ നടത്തം ഓർമ്മിപ്പിക്കും വിധം പോസ്റ്റിൽ പ്രത്യക്ഷപ്പെടുന്നത് ഒരു ബസാണ്. മോഹൻലാൽ ഇടം തോൾ മെല്ലെ ചരിക്കുമ്പോൾ ഇവിടെ ചരിയുന്നത് ബസിന്റെ ഇടത്തേ ഭാഗം. മോഹൻലാലിന് ഇതിലും കിടിലം പിറന്നാൾ ആശംസ വേറെ കിട്ടാനില്ലെന്നാണ് കാഴ്ചക്കാരുടെ പക്ഷം. എന്തായാലും കെഎസ്ആർടിസി ബസിലും നിറഞ്ഞു നിൽക്കുന്ന ലാലേട്ടൻ എഫക്റ്റ് അന്തംവിട്ടമാതിരി ലൈക്കിലേറുകയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT