ADVERTISEMENT

സൂപ്പർഹിറ്റ് സംവിധായകൻ ഷാജി കൈലാസ് നിര്‍മാതാവിന്റെ കുപ്പായമണിയുന്ന ചിത്രമാണ് ‘താക്കോല്‍.’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. മാധ്യമ പ്രവർത്തകനായ കിരൺ പ്രഭാകറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ക്രൈസ്‍തവ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഫാദർ ആംബ്രോസ് ഓച്ചമ്പളി എന്ന കഥാപാത്രമായി ഇന്ദ്രജിത്തും ഫാദർ മാങ്കുന്നത്ത് പൈലിയായി മുരളി ഗോപിയും മുഖ്യ വേഷങ്ങളിലെത്തുന്നു. ഇനിയയാണ് നായിക. നെടുമുടി വേണു, മീര വാസുദേവ്, സുധീർ കരമന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT