ADVERTISEMENT

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന ജീവകാരുണ്യ സംരംഭമാണ് കെയര്‍ ആന്‍റ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ പത്താം വാര്‍ഷികാഘോഷം കൊച്ചിയില്‍ നടന്നു. മമ്മൂട്ടിയുടെ സജീവസാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള സേവന പദ്ധതികള്‍ക്ക് ചടങ്ങില്‍ തുടക്കം കുറിച്ചു. മമ്മൂട്ടിയുടെ ജന്മദിനവും ചടങ്ങിനോടനുബന്ധിച്ച് ആഘോഷിച്ചപ്പോൾ അത് മനോഹര നിമിഷങ്ങളായി.

എന്നാൽ ചടങ്ങിൽ ഏറ്റവും കൗതുകകരമായ ഒരു നിമിഷം മമ്മൂട്ടിയുടെ പ്രസംഗത്തിനിടെയായിരുന്നു. അദ്ദേഹം പ്രസംഗിക്കുമ്പോൾ സദസ്സിലുണ്ടായിരുന്ന ഒരു കുരുന്ന് മമ്മൂക്കാ എന്ന് നീട്ടി വിളിച്ചു. ഉടൻ സംസാരം നിർത്തി താരം എന്തോ എന്നു വിളികേട്ടു. അത് സദസ്സിന്റെ ഹൃദയം തൊട്ട നിമിഷമായി.

ADVERTISEMENT

‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പത്താം വാർഷികആഘോഷം കൊച്ചിയിൽ നടന്നു. ഇതോടൊപ്പം ‘പുകലപ്പാറ’ യിൽ വനമേഖലയിൽ താമസിക്കുന്നവർക്കായുള്ള ടെലി മെഡിസിൻ യൂണിറ്റും ക്യാൻസർ പരിശോധന ക്യാമ്പെയിനും തുടക്കമായി’ .- ചടങ്ങിന്റെ ഹൈലൈറ്റ് വിഡിയോ പങ്കുവച്ച് മമ്മൂട്ടി കുറിച്ചു.

പത്ത് വര്‍ഷം മുന്‍പ് മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ആരംഭിച്ച കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. മൂന്നാര്‍ മറയൂര്‍ കമ്മാളന്‍കുടി ആദിവാസി കോളനിയിലെ തലൈവര്‍ ഗുരുസ്വാമിയാണ് പത്താം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT