ADVERTISEMENT

ആരാധകരുടെ പ്രിയങ്കരനായ നടനും മോഡലുമാണ് മിലിന്ദ് സോമന്‍. 52 കാരനായ മിലിന്ദ് 27 കാരിയായ അങ്കിതയെ കഴിഞ്ഞ വര്‍ഷം വിവാഹം കഴിച്ചത് വലിയ വാർത്തയായിരുന്നു.

പ്രായവ്യത്യാസത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ പലതവണ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇപ്പോഴിതാ, ഈ ചോദ്യത്തിന് മറുപടിയുമായി മിലിന്ദും അങ്കിതയും ഒരുമിച്ചെത്തിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തങ്ങളുടെ രക്ഷിതാക്കള്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെന്നാണ് ഇരുവരും വിഡിയോയില്‍ പറയുന്നുണ്ട്.

ADVERTISEMENT

അങ്കിത എപ്പോഴെങ്കിലും അച്ഛാ എന്ന് വിളിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നുമില്ലാതെ യെസ് എന്ന മറുപടിയാണ് മിലിന്ദ് നല്‍കിയത്. മിലിന്ദിന്റെ ഉത്തരം കേട്ട് അങ്കിത പുഞ്ചിരിച്ചു. ഇടയ്ക്ക് അവള്‍ തന്നെ അങ്ങനെ വിളിക്കാറുണ്ടെന്ന് മിലിന്ദ് പറയുന്നു.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT