ADVERTISEMENT

കല്യാണപ്പല്ലക്കിലേറാൻ ഒരുങ്ങുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട റാണാ ദഗുബാട്ടി. മിഹീഖ ബജാജ് ആണ് തന്റെ പെണ്ണെന്ന് നാളുകൾക്കു മുമ്പാണ് റാണ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ കല്യാണ മേളങ്ങളുടെ തുടക്കമെന്നോണം പ്രീവെഡ്ഡിങ് ആഘോഷ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് റാണയുടെ ഭാവി വധു മിഹീഖ ബജാജ്. ലെഹംഗയിൽ മനോഹരിയായാണ് മിഹീഖ എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഞൊടിയിട കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ തരംമായത്.

ജയന്തി റെഡ്ഡിയാണ് ഈ ഹെവി മിന്റ് ഗ്രീൻ ലെഹംഗ ഡിസൈൻ ചെയ്തത്. ട്രഡീഷനൽ ടിക്ക, നെക്‌ലേസ്, കമ്മൽ, ബ്രേസ്‌ലറ്റ് എന്നിവയാണ് ആക്സസറീസ്. മിഹീഖയുടെ അമ്മ ബണ്ടി ബജാജിന്റെ കർസാല ജ്വല്ലറി സ്റ്റോറിന്റെ കലക്‌ഷനിലേതാണ് ആഭരണങ്ങൾ. ലെഹംഗയക്ക്് അനുയോജ്യമായ മാസ്ക് ധരിച്ചുള്ള ഏതാനും ചിത്രങ്ങളും മിഹീഖ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമായിരുന്നു റാണയുടേയും മിഹീഖയുടേയും വിവാഹനിശ്ചയം. വെള്ള കുർത്തയും മുണ്ടുമായിരുന്നു അന്ന് റാണയുടെ വേഷം. ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള സാരിയിലാണ് മിഹീഖ തിളങ്ങിയത്. ഓഗസ്റ്റ് 8 നായിരിക്കും ഇവരുടെ വിവാഹമെന്നാണ് റിപ്പോർട്ടുകൾ.

ബാഹുബലി എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെയാണ് റാണ പ്രശസ്തനായത്. ഇന്റീരിയർ ഡിസൈനറായ മിഹീഖ ‘ഡ്യൂ ഡ്രോപ് ഡിസൈൻ സ്റ്റുഡിയോ’ എന്ന സ്ഥാപനം നടത്തുന്നുണ്ട്. അച്ഛൻ സുരേഷ് ബജാജ് വ്യവസായിയാണ്.

ADVERTISEMENT
ADVERTISEMENT