ADVERTISEMENT

അകാലത്തില്‍ വിട്ടു പോയ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബെചാരാ റിലീസിനൊരുങ്ങുന്നു. ജൂലൈ 24 ന് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ചിത്രം താരത്തോടുള്ള ആദരവിന്റെ ഭാഗമായി ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാത്തവര്‍ക്കും സൗജന്യമായി കാണാനുള്ള അവസരമുണ്ടാകും.
ജോണ്‍ ഗ്രീനിന്റെ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം സഞ്ജനയാണ് നായിക. സംഗീതം-എ.ആര്‍ രഹ്മാന്‍. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT