ADVERTISEMENT

മലയാളികള്‍ക്ക് മികവുറ്റ കുറേ ഹിറ്റ് സിനിമകൾ സമ്മാനിച്ച ചലച്ചിത്രകാരൻ സച്ചി യാത്രയായിട്ട് അധികം നാളുകളായിട്ടില്ല. സച്ചി അവസാനമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് സിനിമ അയ്യപ്പനും കോശിയും ആണ്. സിനിമയിൽ കോശിയെ വിറപ്പിക്കുന്ന കണ്ണമ്മയുടെ ഫയർ ബ്രാൻഡ് സീൻ ഉണ്ടായതിന്റെ കഥ പറയുകയാണ്, കണ്ണമ്മയായി വേഷമിട്ട ഗൗരീനന്ദ.

ഗൗരീനന്ദയുടെ കുറിപ്പ് :

ADVERTISEMENT

കണ്ണമ്മയും കോശിയും നേർക്ക്‌നേർ കാണുന്ന ആ സീൻ
സച്ചിയേട്ടൻ : നീ ആ ഡയലോഗ് ഒന്ന് പറഞ്ഞേ നോക്കട്ടെ
ഞാൻ : മന്ത്രിമാരടക്കം മുഴുത്തവന്മാരൊക്കെ നിന്റെ കക്ഷത്തിൽ ഉണ്ടല്ലോ അപ്പോ ഇതൊക്കെ എന്ത് .....
സച്ചിയേട്ടൻ : ദേഷ്യത്തിൽ പറയണ്ട ... അവൾക്കു ഇതൊന്നും ഒരു പ്രശ്‌നം അല്ല ഇതിനേക്കാൾ വലിയവന്മാരെ നിലക്ക് നിർത്തിയിട്ടുണ്ട് അവൾ നിനക്ക് മനസിലായല്ലോ ?
ഞാൻ : ആ സാർ മനസിലായി ..
അടുത്ത് നിന്ന രാജുവേട്ടൻ എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഗൗരി എന്നെ കളിയാകുന്നപോലെ ഒന്ന് പറയുമോ എന്ന് പറഞ്ഞു അങ്ങനെ ഡയലോഗ് അദ്ദേഹം ഒരുവട്ടം പറഞ്ഞു ..
ഞാൻ പറഞ്ഞു ഒകെ..
കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ ഏറ്റവും നിർണായകരമായ സീൻ ആണ് അത് ..
സച്ചിയേട്ടൻ അത് എപ്പോഴും പറയും ..ചിലപ്പോ നല്ല ടെൻഷൻ ആൾക്ക് ഉണ്ടാകുമായിരുക്കും ഞാൻ അത് എങ്ങനെ ആകും ചെയുന്നത് എന്ന് ഓർത്തിട്ട് .. പക്ഷെ കാണിക്കില്ല ..
എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല .. ഞാൻ വളരെ കൂൾ ആയിരുന്നു ..
റിഹേസൽ ഒന്നും ഇല്ല നേരെ ടേക്ക് ആണ് കാരണം അതിന്റെ ആവശ്യം ഇല്ല അത്ര വിശദമായിട്ടാണ് അദ്ദേഹം എല്ലാ ആർട്ടിസ്റ്റിന്റെ അടുത്തും ചെയ്യുന്ന കഥാപാത്രത്തെ പറ്റി പറഞ്ഞു കൊടുക്കുന്നത് ..
ആദ്യത്തെ ടേക്കിൽ എനിക്ക് ഡയലോഗിന് സ്പീഡ് കൂടി പോയി .. അത്ര വേണ്ട എന്ന് പറഞ്ഞു ..
രണ്ടാമത്തെ ടേക്കിൽ സീൻ ഒകെ ...
കുറച്ചു മാറി മോണിറ്റർ ഉണ്ടെങ്കിലും അവിടെ ഇരിക്കാതെ ക്യാമറയുടെ അടുത്ത് തന്നെ നിന്ന് അതിന്റെ സ്‌ക്രീനിൽ സൂക്ഷിച്ചു നോക്കി സാർ നിൽക്കുന്നത് ഞാൻ കണ്ടു..
അപ്പോഴും കാലിന്റെ വേദന സാർ ന് നന്നായിട്ടു ഉണ്ട് ...
അന്ന് ആ സീൻ ഞാൻ ചെയ്തു കഴിഞ്ഞപ്പോൾ ആ മുഖം ഞാൻ ശ്രദ്ധിച്ചു ഭയങ്കര സന്തോഷം ആയിരുന്നു ...
ഇന്നും എനിക്ക് ഓർമ്മയുണ്ട് ആ മുഖം ..
തന്റെ മക്കൾ പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങി വരുമ്പോൾ ഒരു അച്ഛന് ഉണ്ടാകുന്ന സന്തോഷം ..
ഏതൊരു രചിതാവിനും തന്റെ കഥാപാത്രങ്ങൾ സ്വന്തം മക്കളെ പോലെ ആകും അല്ലോ ..
അദ്ദേഹം എല്ലാവരോടും അങ്ങനെ ആയിരുന്നു ഓരോ കഥാപാത്രങ്ങളും അവർ നന്നായി ചെയുമ്പോൾ ആ സന്തോഷം അപ്പോ തന്നെ അവരോട് പ്രകടിപ്പിക്കുന്നത് കാണാം ..
എല്ലാവരും സിനിമ കണ്ടു പറയുന്നു അതിൽ അഭിനയിച്ചവർ എല്ലാം ഗംഭീരം എന്ന് അതിന്റെ കാരണം ഇതുതന്നെ ആണ് ....

ADVERTISEMENT
ADVERTISEMENT