ADVERTISEMENT

വിവാദങ്ങള്‍ക്ക് ഫുൾസ്റ്റോപ്പിട്ട്, ഷെയിന്‍ നിഗം നായകനാവുന്ന വെയില്‍ സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

‘ഇന്ന് വെയിൽ പൂർണമായും ചിത്രീകരണം തീർന്നു.. കാർമേഘങ്ങൾ ഒഴിഞ്ഞു പോയി.. ഈ വെയിൽ പൂർണ്ണ ശോഭയിൽ തെളിയും നിങ്ങൾക്കു മുൻപിൽ ഉടൻ...’

ADVERTISEMENT

ഷെയ്ൻ നിഗത്തിനൊപ്പം നിൽക്കുന്ന ചിത്രം പങ്കു വച്ച് ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോർജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്.

ADVERTISEMENT

വെയിലില്‍ സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിങ്.

 

ADVERTISEMENT
ADVERTISEMENT