'ആ ഇടതു നെഞ്ചിലെ മസില്‍ പേസ് മേക്കറാണ്'; ഫിറ്റ്‌നസില്‍ 'മകന്റെ അച്ഛന്‍'; ജിം പാര്‍ട്ണറെ പരിചയപ്പെടുത്തി ടൊവീനോ
Mail This Article
'അച്ഛനാരാ മോനൊന്നൊക്കെ' ചുമ്മാ സ്‌റ്റൈലായി പറയുന്നവരുണ്ട്. ഇവിടെയിതാ ഒരച്ഛന്‍ മസില്‍ പെരുക്കത്തില്‍ മകനെ തോല്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ഞെളിഞ്ഞ് നില്‍പ്പാണ്. പറഞ്ഞു വരുന്നത് മലയാള സിനിമയിലെ ചുള്ളന്‍ ടൊവീനോ തോമസിന്റെ അച്ഛന്‍ അഡ്വ: ഇടി തോമസിനെ കുറിച്ചാണ്. ടൊവീനോ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ കണ്ണുതള്ളിക്കുന്നത്.
ജിമ്മിലെ തന്റെ വര്‍ക് ഔട്ട് പാര്‍ട്ണര്‍ എന്ന നിലയ്ക്കാണ് ടൊവി അച്ഛനെ പരിചയപ്പെടുത്തുന്നത്. 'എന്റെ ജീവിതത്തിലെ ഡിസിഷന്‍ മേക്കര്‍, എന്നെ പ്രചോദിപ്പിച്ച മനുഷ്യന്‍... എന്റെ വഴികാട്ടി എന്റെ അച്ഛന്‍...'- അച്ഛനെക്കുറിച്ച് അഭിമാനത്തോടെ അദ്ദേഹം കുറിക്കുന്നു.
നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന മസില്‍ 2016ല്‍ ഘടിപ്പിച്ച പേസ് മേക്കറാണെന്നും. ശാരീരിക അവശതകള്‍ക്കിടയിലും അദ്ദേഹം ഫിറ്റ്‌നസില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ടൊവിനോ കുറിക്കുന്നു. ഫാദര്‍ ഗോള്‍സ്, ഫാദര്‍ സ്‌കോര്‍സ് എന്നീ ഹാഷ് ടാഗുകളും താരം നല്‍കിയിട്ടുണ്ട്.
മസില്‍ പെരുക്കി സ്റ്റാലായി നില്‍ക്കുന്ന ടോവിനോയുടെ അടുത്തു തന്നെയാണ് കക്ഷിയുടേയും നില്‍പ്പ്. ബോഡിയില്‍ അച്ഛന്‍ മകനെ തോല്‍പ്പിച്ചു കളഞ്ഞു എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കമന്റായി രേഖപ്പെടുത്തുന്നത്. പ്രായത്തെ വെല്ലുന്ന ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുന്ന ടൊവീയുടെ അച്ഛനെ അഭിനന്ദിക്കാനും ആരും മറന്നില്ല.