ADVERTISEMENT

അശ്വിന്റെ ഹൃദയപ്പാതിയായി മിയ. എറണാകുളം സെന്റ മേരീസ് ബസലിക്കയിൽ നടന്ന വിവാഹ ചടങ്ങിനൊടുവിൽ മിയ അശ്വിന്റെ പെണ്ണായി. ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു വിവാഹ ചടങ്ങുകൾ. കോവിഡ് പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾ പ്രിയജോഡികൾക്ക് ആശംസയും ആശീർവാദങ്ങളുമായെത്തി. ഇന്ന് വൈകുന്നേരം റിസപ്ഷനും സംഘടിപ്പിച്ചിരിക്കുകയാണ് ഇരുവരുടെയും കുടുംബം.

2

കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരിക്കും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പങ്കെടുക്കുന്ന വിവാഹം എന്ന്  നേരത്തെ  തന്നെ അറിയിച്ചിരുന്നു. എല്ലാ വിധത്തിലുള്ള  നിയന്ത്രണങ്ങളും വിവാഹത്തിന് മുൻകൂട്ടി ഏര്‍പ്പെടുത്തിയിരുന്നു.

ADVERTISEMENT

ലോങ് ഫിഷ് ടെയിൽ ഗൗണും എംബ്രോയ്ഡഡ് വെയ്‍ലും അണിഞ്ഞാണ് പ്രിയതാരം മണവാട്ടിയായി അണിഞ്ഞൊരുങ്ങിയത്. ഫുൾ ഹാൻഡ് വര്‍ക് ചെയ്ത ഗൗണാണ് മിയയുടെ വിവാഹ വസ്ത്രമെന്നതും ശ്രദ്ധേയമായി. വിദേശത്തു നിന്നെത്തിച്ച പൂക്കൾ കൊണ്ടുണ്ടാക്കിയ ബൊക്കെയാണ് മണവാട്ടിയുടെ കയ്യിലുണ്ടായിരുന്നത്. കോട്ടും സ്യൂട്ടും അണിഞ്ഞ് റോയൽ ലുക്കിലായിരുന്നു അശ്വിൻ എത്തിയത്.

478

കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകൻ ആണ് അശ്വിൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.

ADVERTISEMENT

വിവാഹത്തലേന്നത്തെ മധുരം വെപ്പ് ചടങ്ങിന് വേണ്ടി ഒരുങ്ങി നില്‍ക്കുന്ന മിയയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ചടങ്ങിന് സാരി ആണ് മിയ തിരഞ്ഞെടുത്തത്.

1



ADVERTISEMENT



ADVERTISEMENT