ADVERTISEMENT

കല്യാണപ്പെണ്ണിന്റെ മൊഞ്ചോടെ മലയാളത്തിന്റെ പ്രിയനായിക മിയ. വിവാഹ നാളിൽ ലോങ് ഫിഷ് ടെയിൽ ഗൗണും എംബ്രോയ്ഡഡ് വെയ്‍ലും അണിഞ്ഞാണ് പ്രിയതാരം മണവാട്ടിയായി അണിഞ്ഞൊരുങ്ങിയത്. ഫുൾ ഹാൻഡ് വര്‍ക് ചെയ്ത ഗൗണാണ് മിയയുടെ വിവാഹ വസ്ത്രമെന്നതും ശ്രദ്ധേയമാണ്. വിദേശത്തു നിന്നെത്തിച്ച പൂക്കൾ കൊണ്ടുണ്ടാക്കിയ ബൊക്കെയാണ് മണവാട്ടിയുടെ കയ്യിലുള്ളത്. വിവാഹച്ചടങ്ങുകൾക്കായി പള്ളിയിലേക്കു പോകും മുമ്പുള്ള മിയയുടെ ദൃശ്യങ്ങളാണ് വനിത ഓൺലൈനു ലഭിച്ചത്.

ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ ് മേരീസ് ബസലിക്കയിൽ വച്ചാണ് മിയയും അശ്വിനും വിവാഹിതരാകുക. വൈകിട്ട് ആണ് വിവാഹ റിസപ്‍ഷന്‍.

ADVERTISEMENT

കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങിലായിരിക്കും മിയ വിവാഹിതയാകുക. വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് ഉണ്ടാകുകയുള്ളൂ.

കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകൻ ആണ് അശ്വിൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.

ADVERTISEMENT

വിവാഹത്തലേന്നത്തെ മധുരം വെപ്പ് ചടങ്ങിന് വേണ്ടി ഒരുങ്ങി നില്‍ക്കുന്ന മിയയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ചടങ്ങിന് സാരി ആണ് മിയ തിരഞ്ഞെടുത്തത്.



ADVERTISEMENT
ADVERTISEMENT