ADVERTISEMENT

മലയാളത്തിന്റെ പ്രിയ അഭിനേത്രിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ. പ്രശസ്ത ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹ ശേഷം അഭിനയരംഗത്തു നിന്നു വിട്ടു നിന്ന ആൻ പിന്നീട് 2015ൽ പുറത്തിറങ്ങിയ നീന, 2017 ൽ സോളോ എന്നീ ചിത്രങ്ങളിലും അഭിനയെച്ചെങ്കിലും അതിനു ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുകയാണ്. ഇപ്പോൾ സത്യന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ താരം നായികയാകാൻ ഒരുങ്ങുകയാണ്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ആൻ പങ്കുവച്ച തന്റെ ഏതാനും കുട്ടിക്കാല ചിത്രങ്ങളും ഓർമക്കുറിപ്പുമാണ് ‌സമൂഹമാധ്യമങ്ങിൽ വൈറൽ. ‘അച്ചയുടെ വെസ്പയും ഞാനും, അച്ഛനൊപ്പം പുറത്തുപോവാൻ എന്നുമിഷ്ടമായിരുന്നു’. നടനും അച്ഛനുമായ അഗസ്റ്റിന്റെ ഓർമകൾ പങ്കിടുകയാണ് കുറിപ്പിൽ ആൻ.

ADVERTISEMENT
ADVERTISEMENT