ADVERTISEMENT

മീനത്തില്‍ താലികെട്ട്, ചന്ദമാമ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നായികയാണ് സുലേഖ എന്ന തേജാലി ഘനേക്കര്‍. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് രണ്ടു ചിത്രങ്ങളിലും താരത്തിന്റെത്. രാജന്‍ ശങ്കരാടിയുടെ സംവിധാനത്തില്‍ ദിലീപ്, തിലകന്‍, ജഗതി ശ്രീകുമാര്‍, തേജാലി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ മീനത്തില്‍ താലികെട്ട് വിജയമായിരുന്നു. തേജാലിയുടെ ആദ്യ ചിത്രമായിരുന്നു ഇത്. ചന്ദമാമയില്‍ കുഞ്ചാക്കോ ബോബന്‍ ആയിരുന്നു നായകന്‍.

1999ല്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്ത് മുംബൈയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിക്കു കയറിയ തേജാലി പിന്നീട് അഭിനയത്തിലേക്ക് തിരിച്ചെത്തിയില്ല. 2004ല്‍ വിവാഹം കഴിഞ്ഞ് സകുടുംബം താരം സിംഗപ്പൂരില്‍ താമസമാക്കി. തേജാലിയുടെയും മകന്റെയും ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT