ADVERTISEMENT

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായക കഥാപാത്രം ബിലാൽ ജോൺ കുരിശിങ്കലിന്റെ അനിയൻ എഡ്ഡി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായി മനോജ് കെ ജയന്‍ രണ്ടാം ഭാഗത്തിലും ഉണ്ടാകും.

ADVERTISEMENT

ഇപ്പോഴിതാ ബിഗ് ബി ലൊക്കേഷനില്‍ നിന്നുള്ള എഡ്ഡി ജോണ്‍ കുരിശിങ്കലിന്റെ ഒരു അപൂർവ ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

ബിഗ് ബിയുടെ ലൊക്കേഷനുകളില്‍ ഒന്നായിരുന്ന ധനുഷ്കോടിയിലെ കടല്‍ത്തീരത്ത് കസേരയില്‍ ഇരിക്കുന്ന എഡ്ഡി ജോണ്‍ കുരിശിങ്കലാണ് ചിത്രത്തില്‍. ഷൂട്ടിന്‍റെ ലഞ്ച് ബ്രേക്കിനിടെ ഒപ്പിച്ച പരിപാടി ആണെന്ന് ചിത്രത്തിനൊപ്പം താരം കുറിച്ചു.

ADVERTISEMENT

2007 ൽ ആണ് ചിത്രം പകർത്തിയിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT