പൊതുശൗചാലയങ്ങളിലെ അശ്ലീല വരകൾക്ക് പിന്നിലെ മനഃശാസ്ത്രം; ശ്രദ്ധേയമായി ‘പബ്ലിക് ടോയ്ലറ്റ്’ (വിഡിയോ)
Mail This Article
വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന കോട്ടയത്തെ ഒരുകൂട്ടം യുവാക്കൾ ചേർന്നൊരുക്കിയ ഷോർട്ട്ഫിലിം ശ്രദ്ധേയമാകുന്നു. പൊതുശൗചാലയങ്ങളിലെ അശ്ലീല വരകൾക്ക് പിന്നിലെ മനഃശാസ്ത്രമാണ് ‘പബ്ലിക് ടോയ്ലറ്റ്’ എന്ന ഷോർട്ട്ഫിലിമിലൂടെ വിശകലനം ചെയ്യുന്നത്.
ആളുകൾ അവർക്ക് കാണേണ്ടതെന്തോ അതായിരിക്കും എല്ലായിടത്തും കാണുക എന്ന നിരീക്ഷണത്തിലൂടെ ആരംഭിച്ച്, കലയ്ക്ക് ലോകത്തെ തന്നെ മാറ്റാനാകുമെന്ന സന്ദേശത്തിലൂടെ നാലുമിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം അവസാനിക്കുന്നു.
കോട്ടയം തെള്ളകം സ്വദേശിയും കാരിത്താസ് ആശുപത്രിയിലെ പിആർഒയുമായ മനു ജോണാണ് കഥയെഴുതി ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സത്യജിത് സത്യൻ എഡിറ്റിങ്. ജയദേവ് ഡി. സംഗീതവും നിർവഹിച്ച ചിത്രത്തിൽ എബി വർഗീസ്, രാജി, യേശുദാസ്, വിപിൻ സാം, മിലന് ജോഷ്വ എന്നിവർ അഭിനയിക്കുന്നു. ഡിഒപി- സ്റ്റീവ് ബെഞ്ചമിൻ. ഹ്രസ്വചിത്രം കാണാം;