നടി ഊർമിള ഉണ്ണിയുടെ മകളും നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ ചടങ്ങുകളിൽ തിളങ്ങി ബിജുമേനോനും സംയുക്ത വർമ്മയും. മകനുമൊപ്പമുള്ള താരദമ്പതികളുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊർമിള ഉണ്ണി.
ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
നിതേഷ് നായരാണ് ഉത്തരയുടെ വരൻ. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം.