ADVERTISEMENT

പൃഥിരാജ് പൊലീസ് വേഷത്തിലെത്തുന്ന സസ്പെന്‍സ് ക്രൈം ത്രില്ലര്‍ കോള്‍ഡ് കേസ് ആമസോൺ പ്രൈമിൽ ജൂണ്‍ 30ന് റിലീസ്. തിയറ്ററുകളിലെത്താതെ നേരിട്ട് ഒടിടി റിലീസിനെത്തുന്ന പൃഥ്വിരാജിന്റെ ആദ്യ ചിത്രം കൂടിയാണ് കോൾഡ് കേസ്.

കോൾഡ് കേസ് ഉൾപ്പടെ, തങ്ങളുടെ സിനിമാ-സീരീസുകളുടെ റിലീസ് തീയതികള്‍ ഉള്‍പ്പെടുന്ന ടീസറും ആമസോണ്‍ പുറത്തിറക്കിയിട്ടുണ്ട്.

ADVERTISEMENT

സത്യജിത് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസില്‍ അതിഥി ബാലനാണ് നായിക. ലക്ഷ്മിപ്രിയ, സുചിത്ര പിള്ള, ആത്മീയ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമ്മാണം ആന്റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീ‍ർ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.

ശ്രീനാഥിന്റെ തിരക്കഥയ്ക്ക് ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർ‍ന്നാണ് ഛായാഗ്രഹണം. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്‌ഷൻ കൺട്രോളര്‍ ബാദുഷ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT