സാരിയിൽ തിളങ്ങി താരസുന്ദരികൾ: ഓണക്കോടിയും ഓണക്കിറ്റും പഠനോപകരണവും വിതരണം ചെയ്ത് ‘ഒപ്പം അമ്മയും’
Mail This Article
താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിൽ
സാരിയിൽ തിളങ്ങി താരസുന്ദരികൾ. നമിത പ്രമോദ്, അനുശ്രീ, മാളവിക, കൃഷ്ണപ്രഭ, രചന നാരായണൻകുട്ടി തുടങ്ങി നിരവധിപേർ സാരിയണിഞ്ഞാണ് എത്തിയത്.
കോവിഡ് പശ്ചാത്തലത്തില്‍ ചുരുക്കം ചില താരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ചില പുതിയ തീരുമാനങ്ങളും പദ്ധതികളും അവതരിപ്പിച്ചു. സിനിമാ രംഗത്ത് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് അറുപത് വിഭവങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് നല്‍കി. കുട്ടികളുടെ പഠന സൗകര്യത്തിന് മൊബൈല്‍ ഫോണും നൽകി.
‘ഒപ്പം അമ്മയും’ പദ്ധതിയിലൂടെ, ഓണ്‍ലൈന്‍ പഠനത്തിന്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി നൂറ് ടാബുകളാണ് വിതരണം ചെയ്തത്.
അമ്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാനും, ആളുകളുമായി സംവദിയ്ക്കാനുമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചു.
ടൊവിനോ തോമസ്, ആസിഫ് അലി, അജു വര്‍ഗീസ്, ബാബു ആന്റണി, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.