ADVERTISEMENT

മലയാളത്തിലെ ഏക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളിലൊന്നാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ഇപ്പോഴിതാ, ചിത്രം ഇന്തൊനേഷ്യൻ ഭാഷയിലേക്കും റീമേക്ക് ചെയ്യുന്നു. ഇതിനോടകം നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്.

‘ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’ മാറിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. ജക്കാർത്തയിലെ ‘PT Falcon’ കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യൻ ഭാഷകളിലും 2 വിദേശ ഭാഷകളിലും ‘ദൃശ്യം’ റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ‘ദൃശ്യ’മാണ്. മോഹൻലാൽ സർ അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, ‘ദൃശ്യം’ ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ചു മുന്നേറുമ്പോൾ, ഈ ചിത്രം നിർമ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങൾ ഓരോരുത്തരുമായും ഈ നിമിഷത്തിൽ പങ്കു വെക്കുന്നു’. ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT