‘ഗഗനചാരി’ കോമഡി സയൻസ് ഫിക്ഷന്: ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
Mail This Article
×
സയൻസ് ഫിക്ഷൻ കോമഡി ചിത്രം ഗഗനചാരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഗഗനചാരിയിൽ ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ, അജു വർഗീസ്, കെ.ബി ഗണേഷ്കുമാർ എന്നിവർ ഒന്നിക്കുന്നു.
അജിത്ത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ഗഗനചാരിയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. ശിവ സായിയും, അരുൺ ചന്ദുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകൻ.