ADVERTISEMENT

മോഹൻലാലിനും സഹതാരങ്ങൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ പ്രിയയുവനായകൻ ഉണ്ണി മുകുന്ദൻ. ഇന്നലെയായിരുന്നു താരത്തിന്റെ ജൻമദിനം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘12th മാന്‍’ന്റെ സെറ്റിലായിരുന്നു ഉണ്ണിയുടെ ബെർത്ത് ഡെ ആഘോഷം. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയില്‍ വൈറലാണ്.

മോഹൻലാല്‍ നായകനാകുന്ന ‘12th മാന്‍’ ൽ ഒരു പ്രധാന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡിയിലും ഉണ്ണിയുണ്ട്.

ADVERTISEMENT

ഷൈൻ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാർ, ചന്തു നാഥ്, ശിവദ, പ്രിയങ്ക നായർ സൈജു കുറുപ്പ്, ശാന്തി പ്രിയ എന്നിവരാണ് ‘12th മാന്‍’ ൽ പ്രധാന താരങ്ങൾ.

ADVERTISEMENT
ADVERTISEMENT