ADVERTISEMENT

7 വർഷത്തിനു ശേഷം അഭിനയരംഗത്തേക്കു മടങ്ങിയെത്താനൊരുങ്ങി മലയാളത്തിന്റെ പ്രിയനടി വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്റെ നായികയായി ‘ദി ക്രിമിനൽ ലോയർ’ എന്ന ചിത്രത്തിലൂടെയാണ് വാണിയുടെ തിരിച്ചുവരവ്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്ത് നടന്നു.

നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ് മോഹനാണ്. തേർഡ് ഐ മീഡിയ മേക്കേഴ്സിന്‍റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ക്രൈം ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്.

ADVERTISEMENT

2014ൽ പുറത്തിറങ്ങിയ ‘മാന്നാർ മത്തായി ’ വിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT