ADVERTISEMENT

നടൻ ഇന്ദ്രജിത്തിന്റെ രണ്ടു സിനിമകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിലീസിനെത്തിയത്. ദുൽഖർ നായകനായ ‘കുറുപ്പിൽ’ കൃഷ്ണദാസ് എന്ന പൊലീസ് ഓഫിസറായും വടംവലി പ്രമേയമാക്കിയ ‘ആഹാ’യില്‍ നാട്ടിൻപുറത്തുകാരനായും ഇന്ദ്രജിത്ത് വേഷമിട്ടിരുന്നു. കഴിഞ്ഞ ദിവസം ‘ആഹാ’ കാണാൻ ഇന്ദ്രജിത്ത് കുടുംബസമേതം തിയറ്ററിലെത്തി. സിനിമ കണ്ടിറങ്ങിയ ശേഷം ഭാര്യ പൂർണിമ, മക്കളായ പ്രാർഥന, നക്ഷത്ര എന്നിവർ സിനിമയെ കുറിച്ച് സംസാരിച്ചതും ശ്രദ്ധേയമായി. മൂവി മാൻ വിഡിയോയിലൂടെയാണ് താരങ്ങൾ തിയറ്റർ അനുഭവം പങ്കുവച്ചിരിക്കുന്നത്. 

"ഭയങ്കര സന്തോഷം. ഇതൊരു പുതിയ തുടക്കം പോലെയാണ് ഞങ്ങൾക്കു തോന്നുന്നത്. ‘കുറുപ്പും’ കണ്ടിരുന്നു. അതെല്ലാവരും കാത്തിരുന്ന സിനിമയാണ്. ‘ആഹാ’ സ്പോർട്സ് ഡ്രാമയാണ്. വല്ലപ്പോഴുമാണ് ഇങ്ങനെയുളള ചിത്രങ്ങൾ തിയറ്ററുകളിലെത്തുന്നത്. നല്ലൊരു അനുഭവമാണ് ‘ആഹാ’."- പൂർണിമ പറഞ്ഞു.

ADVERTISEMENT

"സിനിമയുടെ പ്രിവ്യു ഞാൻ കണ്ടിരുന്നു. തിയറ്ററിൽ ഇതിന്റെ ഫൈനൽ പതിപ്പാണ് കണ്ടത്. എല്ലാവരും അവരുടെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്. സയ്നോര ചേച്ചിയുടെ മ്യൂസിക് ഗംഭീരം. ഈ സിനിമയ്ക്കു വേണ്ടി അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ ശബ്ദമൊന്നും കാണില്ല. ഈ കാഴ്ചകളൊക്കെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ആ പരിശ്രമത്തിന്റെ ഫലമാണ് സിനിമയുടെ വിജയം. ‘കുറുപ്പ്’ നാല് തവണ കണ്ടു. റിലീസിനു മുമ്പ് പ്രിവ്യു കണ്ടിരുന്നു. പിന്നീട് തിയറ്ററില്‍ മൂന്ന് തവണ കണ്ടു. അച്ഛനെ പൊലീസ് വേഷത്തിൽ കാണാൻ വലിയ ഇഷ്ടമാണ്."-പ്രാർഥന പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT