ADVERTISEMENT

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് കോവിഡ്. അദ്ദേഹം സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ പനിയല്ലാതെ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും നിലവില്‍ വീട്ടില്‍ ക്വാറന്‍റീനിലാണെന്നും താരം വ്യക്തമാക്കി.

‍‘ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നുവെങ്കിലും ഇന്നലെ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ പനി മാത്രമേയുള്ളു, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.മാസ്‌ക് ധരിക്കുക, പരമാവധി ശ്രദ്ധിക്കുക’.– അദ്ദേഹം കുറിച്ചു.

ADVERTISEMENT

സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയില്‍ വച്ചാണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT