ADVERTISEMENT

മൂന്ന് മാസത്തിലേറെയായി തന്നെ നിരന്തരരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുന്ന യുവാവിനെ പൊലീസ് പിടികൂടിയ വിവരം നടന്‍ ടിനി ടോം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. മാസങ്ങളായി ടിനി ടോമിനെ വിളിച്ച് അസഭ്യം പറയുന്ന ഷിയാസ് എന്ന യുവാവിനെയാണ് സൈബര്‍ സെല്ലില്‍ പരാതി കൊടുത്തതോടെ പിടികൂടിയത്.

ഇപ്പോഴിതാ, ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയത് നടൻ ഷിയാസ് കരീം അല്ലെന്നും ഇക്കാര്യത്തിൽ ആരും തെറ്റിദ്ധരിക്കരുതെന്നും വ്യക്തമാക്കി വി‍ഡിയോ പങ്കുവച്ചിരിക്കുകയാണ് ടിനി.

ADVERTISEMENT

ഷിയാസ് എന്ന പേര് കേട്ടതോടെ നിരവധി പേര്‍ നടനും മോഡലുമായ ഷിയാസ് കരീമിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാനുള്ള ശ്രമം നടത്തിയിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ടിനി ടോം വിഡിയോയുമായി എത്തിയത്.

‘അത് ഞാന്‍ അല്ല നിങ്ങള്‍ക്ക് ആള്‍ മാറി എന്നാണ് തോന്നുന്നത്’ എന്ന കുറിപ്പോടെ ഷിയാസ് കരീമും ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT





ADVERTISEMENT
ADVERTISEMENT